ക്വിസ് മത്സരം - പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
കോട്ടയം മേഖലാതല ക്വിസ് രജിസ്‌ട്രേഷൻ 05.12.2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
-
കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിൻെറ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
-
മത്സരത്തിൽ ഒരു സ്‌കൂളിൽ (ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി) / ഒരു കോളേജിൽ (ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ) നിന്നും പരമാവധി രണ്ട് ടീമുകൾക്ക് (ഒരു ടീമിൽ രണ്ട് മത്സരാർത്ഥികൾ) പങ്കെടുക്കാവുന്നതാണ്.
-
രജിസ്‌ട്രേഷൻ സ്‌കൂൾ/ കോളേജ് മുഖേന നടത്തേണ്ടതാണ് .
-
സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികൾക്കായുള്ള പ്രാഥമിക മത്സരങ്ങൾ 5 മേഖലാ അടിസ്ഥാനത്തിലും സെമി ഫൈനല്‍, ഫെെനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ വച്ചും സംഘടിപ്പിക്കുന്നതാണ്.
-
രജിസ്‌ട്രേഷൻ നടപടികൾ www.klibf.niyamasabha.org മുഖേന പൂർത്തിയാക്കേണ്ടതാണ്.
-
മേഖലാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രാഥമിക മത്സരത്തിന്റെ ഒന്നാം റൗണ്ട് എഴുത്തു പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കുന്ന 6 ടീമുകൾക്കായി രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ആയതിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുമാണ്.
-
മേഖലാതല പ്രാഥമിക മത്സരങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് മുൻപും കോളേജ് വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 1.30 മണിക്ക് മുൻപും റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ടിംഗ് സമയത്തിന് ശേഷം എത്തുന്ന ടീമുകളെ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
-
ക്വിസ് മത്സരങ്ങൾ പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും.
-
ക്വിസ് മത്സരങ്ങളുടെ മീഡിയം മലയാളമായിരിക്കും.
-
അഞ്ച് മേഖലകളിലായി, സ്‌കൂൾ തലത്തിൽ നിന്നും കോളേജ് തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വീതം (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ വീതം) ടീമുകൾക്കുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ യഥാക്രമം 2025 ജനുവരി 9, 10 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്. സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ അതത് ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
-
ഓരോ വിഭാഗത്തിലും ഫൈനൽ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ചുവടെ പറയും പ്രകാരം സമ്മാനങ്ങൾ നൽകുന്നതാണ് .
സ്ഥാനം | ക്യാഷ് പ്രൈസ് | പുസ്തക കൂപ്പൺ(രൂപ ) |
---|---|---|
ഒന്നാം സ്ഥാനം | ₹5000 | ₹2500 |
രണ്ടാ സ്ഥാനം | ₹3000 | ₹2000 |
മൂന്നാം സ്ഥാനം | ₹2000 | ₹1000 |
-
മത്സരാർത്ഥികൾ സ്‌കൂൾ/ കോളേജ് ഐ.ഡി കാർഡ് അല്ലെങ്കിൽ സ്‌കൂൾ/കോളേജ് അധികാരികൾ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
-
നിയമസഭാ ജീവനക്കാരോ നിയമസഭാ ജീവനക്കാരുടെ കുടുംബാംഗങ്ങളോ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
-
പൊതുജനങ്ങൾക്കായി 2025 ജനുവരി 11-ന് നിയമസഭാ മന്ദിരത്തിൽ വച്ച് എഴുത്തുപരീക്ഷ നടത്തുന്നതും ആയതിൽ ആദ്യ 6 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കായി ഫൈനൽ മത്സരം നടത്തുന്നതുമാണ് . മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
-
നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റിന്റേതായിരിക്കും.
മേഖലാ തല പ്രാഥമിക മത്സരങ്ങൾ
സ്‌കൂൾ തലം : രാവിലെ 10.30മുതൽ (റിപ്പോർട്ടിംഗ് സമയം രാവിലെ 10 മണി വരെ മാത്രം)
കോളേജ് തലം : ഉച്ചയ്ക്ക് ശേഷം 2.30മുതൽ (റിപ്പോർട്ടിംഗ് സമയം ഉച്ചയ്ക്ക് ശേഷം 1.30 മണി വരെ മാത്രം)
മേഖല | ജില്ലകള്‍ | മേഖല | ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി | പ്രാഥമിക മത്സര തീയതി | വേദി |
---|---|---|---|---|---|
I |
|
കണ്ണൂര്‍ | 22.11.2024
Extended Date |
29.11.2024 | ശിക്ഷക് സദൻ , കണ്ണൂർ |
II |
|
കോഴിക്കോട് | 30.11.2024 | 3.12.2024 | കാരപറമ്പ ഗവ.ഹയർസെക്കന്ററി സ്‌കൂൾ, കോഴിക്കോട് |
III |
|
എറണാകുളം | 03.12.2024 | 5.12.2024 | കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT), എറണാകുളം |
IV |
|
കോട്ടയം | 30.11.2024
Extended Date |
7.12.2024 | സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി കോട്ടയം |
V |
|
തിരുവനന്തപുരം | 31.12.2024 | 8.1.2025 | നിയമസഭാ സമുച്ചയം, തിരുവനന്തപുരം |
-
അഞ്ച് മേഖലകളിലായി, സ്‌കൂൾ തലത്തിൽ നിന്നും കോളേജ് തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വീതം (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ വീതം) ടീമുകൾക്കുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ യഥാക്രമം 2025 ജനുവരി 9, 10 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്.
-
സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക്മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Telephone : 0471 - 2512263 (10.15 am -5.00 pm IST)
Whatsapp : 7356602286 (pls text your queries. No Phone calls)
Email : klibf.quiz@gmail.com