മാതൃക നിയമസഭ - പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
-
2025 ജനുവരി 07 മുതൽ 13 വരെ, കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ പ്രചാരണത്തിൻെറ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ സർക്കാർ , എയ്ഡഡ് , സ്വകാര്യ കോളേജുകളിൽ നിന്നുള്ള ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചു കൊണ്ട് മാതൃക നിയമസഭ ( Model Assembly) സംഘടിപ്പിക്കുന്നു.
-
ഒരു കോളേജിൽ നിന്നും 5 വിദ്യാർത്ഥിനികളെ വീതം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലഭ്യമാക്കിയിരിക്കുന്ന ഗൂഗിൾ ഫോമിൽ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
-
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ട്രെയിനിംഗിലും തുടര്‍ന്ന് 2024 ഡിസംബർ 10-ാം തീയതി സംഘടിപ്പിക്കുന്ന മാതൃകാ നിയമസഭയിലും പങ്കെടുക്കേണ്ടതാണ്.
-
പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത / മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
-
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിലാണ് മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നത്.
-
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
-
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 30.11.2024
-
മാതൃക നിയമസഭ ( Model Assembly) യുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.
Telephone : 0471 - 2512263 (10.15 am -5.00 pm IST)
Whatsapp : 7356602286 (pls text your queries. No Phone calls)
Email : klibf.modelparliament@gmail.com