പുസ്തകോത്സവത്തിലെ സ്റ്റുഡന്റ്റ്സ് കോർണറിലേക്ക് സ്വാഗതം!

  • പുസ്തകോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് മാത്രമായി 'സ്റ്റുഡന്റ്റ്സ് കോർണർ' എന്ന പേരിൽ ഒരു പ്രത്യേക വേദി രൂപകൽപ്പന ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവുമായി വിനോദത്തെ സമന്വയിപ്പിക്കുന്ന ഈ വേദിയിൽ,

    • വൈവിധ്യമാർന്ന വിഷയങ്ങളുടെ രസകരമായ അവതരണം
    • മാജിക് ഷോ, പപ്പറ്റ് ഷോ
    • ക്വിസുകൾ, ഒറിഗാമി, ആകർഷകമായ ഗെയിമുകൾ , തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

  • കൂടാതെ, വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് പ്രോഗ്രാമുകൾക്കിടയിൽ അവസരം നൽകും. KLIBF വെബ്സൈറ്റിലെ 'വെർച്വൽ ക്യൂ' വഴി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ഇതിലേക്ക് അവസരം ലഭിക്കുന്നതാണ്.

For more details, pls contact

Telephone : 9446094476, 9447657056, 9946124732, 8301867235
Email : klibf.reception@gmail.com