Entries

ഓൺലൈൻ മത്സരങ്ങള്‍ - പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

    • കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.

      •  *  18 വയസ്സ് വരെ- ജൂനിയേഴ്സ്

      •  *  18 മുതൽ 40 വയസ്സ് വരെ- സീനിയേഴ്സ്

      •  *  40 വയസ്സിനു മുകളിൽ- മാസ്റ്റേഴ്സ്

      • പ്രായപരിധി 1.11.2023 പ്രകാരം നിശ്ചയിക്കുന്നതാണ്.

    • മത്സരയിനങ്ങൾ
      •   1.  പുസ്തകാസ്വാദനം- ജൂനിയേഴ്സ്, സീനിയേഴ്സ്, മാസ്റ്റേഴ്സ്

      •   2.  പദ്യപാരായണം- ജൂനിയേഴ്‌സ്, സീനിയേഴ്സ്, മാസ്റ്റേഴ്സ്

      •   3.  ഒരു കഥ പറയാം- ജൂനിയേഴ്സ്, സീനിയേഴ്സ്

      •   4.  എന്നെ സ്വാധീനിച്ച വായനശാല-50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം

    • മാനദണ്ഡങ്ങൾ
      •   1.  മത്സരത്തിൽ പങ്കെടുക്കുന്നവർ klibf.niyamasabha.org മുഖേന നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ   ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന മത്സരയിനത്തിന്റെ 5 മിനുറ്റില്‍‍ കവിയാത്തതും നല്ല ക്വാളിറ്റി ഉള്ളതുമായ വീഡിയോ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.

      •   2.  തെരെഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ KLIBF ന്റെ ഒഫീഷ്യൽ യൂട്യൂബ് / facebook page എന്നിവയില്‍ അപ്‌ലോഡ് ചെയ്യുന്നതും ആയതിന്റെ ലിങ്ക് മത്സരാർത്ഥികൾക്ക് ഇ-മെയിലിൽ ലഭ്യമാക്കുന്നതുമാണ്. പ്രസ്തുത ലിങ്ക് മത്സരാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ഷെയർ ചെയ്യേണ്ടതാണ്.

      •   3.  വീഡിയോയ്ക്ക് ലഭിക്കുന്ന views, likes എന്നിവയുടെ എണ്ണം മൂല്യ നിര്‍ണ്ണയത്തിന്റെ ഒരു ഘടകമായിരിക്കും.

      •   4.  ഓരോ വിഭാഗത്തില്‍ നിന്നും 10 വിഡീയോകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും അവ 3 അംഗ ജൂറി പാനൽ വിലയിരുത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിശ്ചയിച്ച് എന്‍ട്രികള്‍ സമര്‍പ്പിച്ചവര്‍ക്ക് യഥാക്രമം, 5000, 3000, 1000 രൂപയുടെ പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതുമാണ്.

      •   5.  വീഡിയോകളുടെ likes, views എന്നിവയിൽ എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുന്നപക്ഷം പ്രസ്തുത എന്‍ട്രികള്‍ അയോഗ്യമാക്കുന്നതായിരിക്കും.

      •   6.  ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാ സെക്രട്ടറിയേറ്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

      •   7.  നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് (കരാര്‍ ജീവനക്കാര്‍/ദിവസവേതന ജീവനക്കാര്‍‍ ഉള്‍പ്പെടെ ) മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നതല്ല..

      •   8.  രജിസ്ട്രേഷൻ അവസാന തീയതി 2023 ഒക്ടോബർ 12 വരെയും എൻട്രികൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 20 വരെയും ആയിരിക്കും.