ക്വിസ് മത്സരം - പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
-
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിനു താഴെ പറയുന്ന വിഭാഗങ്ങളിൽ രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.
- ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ
- കോളേജ് വിദ്യാർത്ഥികൾ
- പൊതുജനം (21 വയസ്സ് മുതൽ)
-
പങ്കെടുക്കാനാഗ്രഹിക്കുന്നവർ KLIBF ന്റെ വെബ്സൈറ്റ് വഴി 2023 ഒക്ടോബർ 31, 12.00pm നു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
-
ഓരോ വിഭാഗത്തിലും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നേരിട്ട് സ്ക്രീനിംഗ് നടത്താൻ കഴിയാത്ത വിധം അധികരിക്കുന്ന പക്ഷം ഓൺലൈൻ സ്ക്രീനിംഗ് നടത്തി പ്രാഥമിക മത്സരത്തിനുള്ള ടീമുകളെ തെരെഞ്ഞെടുക്കുന്നതാണ്.
-
ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, പൊതുജനം (21 വയസ്സ് മുതൽ) എന്നീ വിഭാഗങ്ങൾക്കായി യഥാക്രമം 2023 നവംബർ 1,4,5 തീയതികളിൽ പ്രാഥമിക മത്സരവും ഫൈനൽ മത്സരവും സംഘടിപ്പിക്കുന്നതാണ്.
-
ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000/- രൂപയുടെയും 3000/- രൂപയുടെയും 2000/- രൂപയുടെയും പുസ്തകക്കൂപ്പണുകളും കൂടാതെ സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകുന്നതാണ്.
-
മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ / കോളേജ് ഐ.ഡി കാർഡ്, ആധാർ കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്.
(ഒരു ടീമിന് ഒരു വിഭാഗത്തിൽ മത്സരിക്കുന്നതിനുള്ള അവസരമേ
ലഭിക്കുകയുള്ളു.)
(ഒരു ടീമിന് ഒരു വിഭാഗത്തിൽ മത്സരിക്കുന്നതിനുള്ള അവസരമേ ലഭിക്കുകയുള്ളു.)