ഓൺലൈൻ മത്സരങ്ങള്‍ - പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
-
- * 18 വയസ്സ് വരെ- ജൂനിയേഴ്സ്
- * 18 മുതൽ 40 വയസ്സ് വരെ- സീനിയേഴ്സ്
- * 40 വയസ്സിനു മുകളിൽ- മാസ്റ്റേഴ്സ്
-
മത്സരയിനങ്ങൾ
- 1. പുസ്തകാസ്വാദനം- ജൂനിയേഴ്സ്, സീനിയേഴ്സ്, മാസ്റ്റേഴ്സ്
- 2. പദ്യപാരായണം- ജൂനിയേഴ്സ്, സീനിയേഴ്സ്, മാസ്റ്റേഴ്സ്
- 3. ഒരു കഥ പറയാം- ജൂനിയേഴ്സ്, സീനിയേഴ്സ്
- 4. എന്നെ സ്വാധീനിച്ച വായനശാല-50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം
-
മാനദണ്ഡങ്ങൾ
- 1. മത്സരത്തിൽ പങ്കെടുക്കുന്നവർ klibf.niyamasabha.org മുഖേന നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന മത്സരയിനത്തിന്റെ 5 മിനുറ്റില്‍ കവിയാത്തതും നല്ല ക്വാളിറ്റി ഉള്ളതുമായ വീഡിയോ അപ്ലോഡ് ചെയ്യേണ്ടതാണ്.
- 2. തെരെഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ KLIBF ന്റെ ഒഫീഷ്യൽ യൂട്യൂബ് / facebook page എന്നിവയില്‍ അപ്ലോഡ് ചെയ്യുന്നതും ആയതിന്റെ ലിങ്ക് മത്സരാർത്ഥികൾക്ക് ഇ-മെയിലിൽ ലഭ്യമാക്കുന്നതുമാണ്. പ്രസ്തുത ലിങ്ക് മത്സരാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ഷെയർ ചെയ്യേണ്ടതാണ്.
- 3. വീഡിയോയ്ക്ക് ലഭിക്കുന്ന views, likes എന്നിവയുടെ എണ്ണം മൂല്യ നിര്‍ണ്ണയത്തിന്റെ ഒരു ഘടകമായിരിക്കും.
- 4. ഓരോ വിഭാഗത്തില്‍ നിന്നും 10 വിഡീയോകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും അവ 3 അംഗ ജൂറി പാനൽ വിലയിരുത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിശ്ചയിച്ച് എന്‍ട്രികള്‍ സമര്‍പ്പിച്ചവര്‍ക്ക് യഥാക്രമം, 5000, 3000, 1000 രൂപയുടെ പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതുമാണ്.
- 5. വീഡിയോകളുടെ likes, views എന്നിവയിൽ എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുന്നപക്ഷം പ്രസ്തുത എന്‍ട്രികള്‍ അയോഗ്യമാക്കുന്നതായിരിക്കും.
- 6. ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാ സെക്രട്ടറിയേറ്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
- 7. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് (കരാര്‍ ജീവനക്കാര്‍/ദിവസവേതന ജീവനക്കാര്‍ ഉള്‍പ്പെടെ ) മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നതല്ല..
- 8. രജിസ്ട്രേഷൻ അവസാന തീയതി 2023 ഒക്ടോബർ 12 വരെയും എൻട്രികൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 20 വരെയും ആയിരിക്കും.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.
പ്രായപരിധി 1.11.2023 പ്രകാരം നിശ്ചയിക്കുന്നതാണ്.