മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
-
തിരുവനന്തപുരം റവന്യൂ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്കൂളുകളില്‍ നിന്നുളള ഹൈസ്കൂള്‍ / ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
-
ഒരു സ്കൂളില്‍ നിന്ന് പരമാവധി രണ്ട് കുട്ടികള്‍.
-
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ട്രെയിനിംഗിലും തുടര്‍ന്ന് ഒക്ടോബര്‍ 26-ാം തീയതി സംഘടിപ്പിക്കുന്ന മാതൃകാ നിയമസഭയിലും പങ്കെടുക്കേണ്ടതാണ്.
-
പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത / മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
-
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിലാണ് മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നത്.
-
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
-
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 10.10.2023.
-
ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.